ടോപ് 4 പ്രതീക്ഷകൾ നിലനിർത്താൻ വിജയം വേണം, ബെംഗളൂരുവും എഫ് സി ഗോവയും ഇന്ന് ഇറങ്ങുന്നു

Newsroom

Img 20220123 105420
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ 69-ാം മത്സരത്തിൽ ബെംഗളൂരു എഫ്‌സി എഫ്‌സി ഗോവയെ നേരിടും. കോവിഡ് -19 സങ്കീർണതകൾ കാരണം എടികെ മോഹൻ ബഗാനെതിരെ ബെംഗളൂരു എഫ് സിയുടെ അവസാന മത്സരം മാറ്റിവെച്ചിരുന്നു. 12 ദിവസം മുമ്പ് ആണ് അവസാനം ബെംഗളൂരു കളത്തിൽ ഇറങ്ങിയത്. അന്ന് നടന്ന മത്സരത്തിൽ അവർ മുംബൈ സിറ്റി എഫ്‌സിക്കെതിരെ 3-0ന്റെ വിജയം രേഖപ്പെടുത്തിയിരുന്നു.

എഫ്‌സി ഗോവ തങ്ങളുടെ അവസാന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനോട് 2-1 ന് തോറ്റിരുന്നു. ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് ദൂരെയാണ് രണ്ട് ടീമുകളും ഉള്ളത്. എന്നാൽ ഒരു വിജയം അവരുടെ പ്ലേ ഓഫ് പ്രതീക്ഷ വീണ്ടും സജീവമാക്കും.

തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ നിൽക്കുന്ന ബെംഗളൂരു 13 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. 12 കളികളിൽ നിന്ന് 13 പോയിന്റുമായി ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ഗോവ. അവസാന 5 മത്സരങ്ങളിൽ ഒന്നിൽ മാത്രമേ അവർക്ക് ജയിക്കാനായുള്ളൂ. രാത്രി 7.30നാണ് മത്സരം.