അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടെന്ന് അഭ്യൂഹങ്ങൾ, ആശങ്കയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

Img 20201202 125700
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്ന അഭ്യൂഹങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. അർജുൻ ജയരാജിന്റെ ക്യാമ്പിലെ അസാന്നിധ്യം ആണ് ഇത്തരം ഒരു അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ നാട്ടിലേക്ക് അയച്ചു എന്നും റിലീസ് ചെയ്തേക്കും എന്നുമാണ് വാർത്തകൾ വന്നത്.

എന്നാൽ ഇത്തരം ഒരു വാർത്ത ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അർജുൻ ജയരാജിന്റെ അസാന്നിദ്ധ്യം താരത്തെ ക്ലബ് റിലീസ് ചെയ്തു എന്നതായി വ്യാഖ്യാനിക്കാൻ ആകില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങൾ പറയുന്നത്. താരം വ്യക്തിപരമായ കാര്യങ്ങളാൽ ആകാം ക്യാമ്പ് വിട്ടത് എന്ന് ദേശീയ മാധ്യമമായ ഗോളിന്റെ പ്രമുഖ റിപ്പോർട്ടർ നിശാന്ത് പറയുന്നു. താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗിൽ ലോണിൽ അയക്കാൻ ഉദ്ദേശിക്കുന്നതും താരം ക്യാമ്പ് വിടാനുള്ള കാരണമാകാം. എന്തായാലും ഉടൻ തന്നെ ക്ലബ് ഔദ്യോഗികമായി പ്രതികരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്നുള്ളത് അഭ്യൂഹമായി മാത്രമെ കണക്കാക്കാൻ ആവുകയുള്ളൂ.

Advertisement