ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട്

England Team Archer Stokes Jordan
Photo: Twitter/@englandcricket
- Advertisement -

ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പര ഏകപക്ഷീയമായി ജയിച്ചതോടെയാണ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവിൽ 275 റേറ്റിംഗ് പോയിന്റാണ് ഇംഗ്ലണ്ടിന് ഉള്ളത്. 275 റേറ്റിംഗ് പോയിന്റുമായി തന്നെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും 266 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ മൂന്നാം സ്ഥനത്തുമാണ്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പര 3-0നാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇന്നലെ നടന്ന അവസാന ടി20യിൽ 9 വിക്കറ്റ് ജയിച്ചാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരിയത്. നിലവിൽ ഇംഗ്ലണ്ട് ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുമാണ്.

ടി20 താരങ്ങളുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ ആണ് ഒന്നാം സ്ഥാനത്ത്. ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് അഫ്ഗാൻ താരം റഷീദ് ഖാനും ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് അഫ്ഗാൻ താരം മുഹമ്മദ് നബിയുമാണ്.

Advertisement