“ഐമനെയും അസ്ഹറിനെയും പോലുള്ള യുവതാരങ്ങളെ വളർത്തുന്ന ഒരു സിസ്റ്റം ഉണ്ടാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്”

കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം മാത്രമല്ല മെച്ചപ്പെടുന്നത് എന്നും ഒരു ക്ലബ് എന്ന രീതിയിൽ അക്കാദമി തലം മുതൽ ഒരു നല്ല സിസ്റ്റം ഉണ്ടാക്കി മാറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും പരിശീലകൻ ഇവാൻ. അതിന്റെ ഉദാഹരണങ്ങൾ ആണ് ഐമനും അസ്ഹറും പോലുള്ള താരങ്ങൾ. ഇവാൻ പറഞ്ഞു.

ഡൂറണ്ട് കപ്പിലെ ബ്ലാസ്റ്റേഃസ് റിസേർവ്സിന്റെ പ്രകടനം, ബ്ലാസ്റ്റേഴ്സ് അണ്ടർ 17 ടീമിന്റെയും അണ്ടർ 15 ടീമിന്റെയും പ്രകടനം എല്ലാം ടീം മെച്ചപ്പെടുന്നത് ആണ് കാണിക്കുന്നത്. 3-4 വർഷങ്ങൾ കൊണ്ട് ഈ യുവതാരങ്ങളിൽ പലരും സീനിയർ ടീമിന്റെ ഭാഗമായി മാറും.

20220928 184253

എപ്പോഴും റിസേർവ്സ് ടീമിലെ താരങ്ങളെ സീനിയർ ടീമിന്റെ പരിശീലനത്തിന് ഒപ്പം കൂട്ടാറുണ്ട്. അത് അവർക്ക് സീനിയർ ടീം എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ കൂടിയാണ്. സീസണ് ഇടയിലോ ഭാവിയിലോ അവർക്ക് സീനിയർ ടീമിനായി കളിക്കേണ്ടി വരുമ്പോൾ പെട്ടെന്ന് ഇണങ്ങാൻ അതുകൊണ്ട് സാധിക്കും എന്നും കോച്ച് ദി വീകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖം: