മണികയുടെ മോശം ഫോം തുടരുന്നു, ജര്‍മ്മനിയോട് ഇന്ത്യയ്ക്ക് പരാജയം

Sports Correspondent

Manika
Download the Fanport app now!
Appstore Badge
Google Play Badge 1

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് ജര്‍മ്മനിയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം മണിക ബത്രയുടെ മോശം ഫോം ആണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ശ്രീജ അകുലയും ദിയയും വിജയം രജിസ്റ്റര്‍ ചെയ്തു.

ആദ്യ മത്സരത്തിൽ മണിക ബത്ര യിംഗ് ഹാന്നിനോട് 0-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. മണിക 3-11, 1-11, 2-11 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ലോക എട്ടാം നമ്പര്‍ താരം ആണ് ഹാന്‍.

Sreejaakula
ലോക റാങ്കിംഗിൽ 14ാം നമ്പര്‍ താരം നിന മിറ്റെൽഹാമിനെ പരാജയപ്പെടുത്തി ശ്രീജ ഇന്ത്യന്‍ സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു. 3-0 എന്ന സ്കോറിനായിരുന്നു ശ്രീജയുടെ വിജയം. 11-9, 12-10, 11-7 എന്ന സ്കോറിനായിരുന്നു ശ്രീജ വിജയം കുറിച്ചത്.

മൂന്നാം മത്സരത്തിൽ ദിയ പരാഗ് ചിടാലേ 3-1ന് വിജയം കുറിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. 11-9, 11-9, 6-11, 13-11 എന്ന സ്കോറിനാണ് ദിയ വിന്റര്‍ സാബിനെ പരാജയപ്പെടുത്തിയത്. തന്റെ റിവേഴ്സ് മത്സരത്തിനിറങ്ങിയ മണിക നിനയോട് 1-3ന് പരാജയപ്പെട്ടതോടെ മത്സരത്തിൽ ജര്‍മ്മനി ഒപ്പമെത്തി.

Diyaയിംഗ് ഹാന്നിന്റെ ചോപ്പിംഗ് ശൈലിയോട് ശ്രീജയും പ്രയാസം നേരിട്ടപ്പോള്‍ മത്സരത്തിൽ ജര്‍മ്മനി വിജയം കുറിച്ചു. 0-3 എന്ന സ്കോറിനാണ് ശ്രീജ അവസാന മത്സരം പരാജയപ്പെട്ടത്.