ആദം ലെ ഫൊണ്ട്രെ മുംബൈ സിറ്റി വിട്ട് വീണ്ടും ഓസ്ട്രേലിയയിൽ

Img 20210423 112249

മുംബൈ സിറ്റിയുടെ സ്ട്രൈക്കർ ആയിരുന്ന ആദം ലെ ഫൊണ്ട്രെ തിരികെ സിഡ്നി എഫ് സിയിൽ എത്തി. ഇംഗ്ലീഷ് സ്ട്രൈക്കറായ ആഡം ലെ ഫോണ്ട്രെ സിഡ്നി എഫ് സിയിൽ പുതിയ കരാറും ഒപ്പുവെച്ചു. രണ്ടര വർഷത്തെ കരാർ ആണ് ലെ ഫൊണ്ട്രെ ഒപ്പുവെച്ചത്. ഇതിനു മുമ്പ് രണ്ട് തവണ സിഡ്നിക്ക് ഒപ്പം ഗോൾഡൻ ബൂട്ടും എ ലീഗ് കിരീടവും ലെ ഫൊണ്ട്രെ നേടിയിട്ടുണ്ട്.

35കാരനായ താരം മുംബൈ സിറ്റിക്ക് വേണ്ടി 11 ഗോളും ഒരു അസിസ്റ്റും താരം നേടി. മുംബൈയുടെ കിരീട നേട്ടത്തിൽ ലെ ഫൊണ്ട്രെ വലിയ പങ്കുതന്നെ വഹിച്ചിരുന്നു. പ്രമുഖ ഇംഗ്ലീഷ് ക്ലബുകളായ വോൾവ്സ്, കാർഡിഫ് സിറ്റി, വീഗൻ അത്ലറ്റിക്ക്, റീഡിംഗ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് ബൂട്ടുകെട്ടിയ താരം കൂടിയാണ് ലെ ഫോണ്ട്രെ. മാഞ്ചസ്റ്റർ സ്വദേശിയായ ലെ ഫോണ്ട്രെ തന്റെ കരിയറിൽ 14 സീസണോളം ഇംഗ്ലീഷ് ക്ലബുകളിൽ ആണ് ചിലവഴിച്ചത്. 2018ൽ ആയിരുന്നു സിഡ്നി എഫ് സിയിൽ ആദ്യ എത്തിയത്. ഇതുവരെ 67 മത്സരങ്ങൾ അവിടെ കളിച്ച ലെ ഫൊണ്ട്രെ 45 ഗോളുകൾ അവിടെ അടിച്ചു കൂട്ടി.