മക്ടോമിനെ ഫ്ലച്ചറിനെ പോലെയാണ് എന്ന് ഫെർഗൂസൺ

20201220 234038
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം സ്കോട് മക്ടോമിനെയെ പ്രശംസിച്ച് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും മികച്ച സ്കോടിഷ് താരങ്ങളെ കിട്ടിയിട്ടുള്ള ടീമാണെന്നും മക്ടോമിനെയും അതുപോലെ ഒരു താരമാണെന്നും ഫെർഗൂസൻ പറയുന്നു. എട്ടു വയസ്സായിരിക്കെ താൻ ആണ് മക്ടോമിനെയെ സൈൻ ചെയ്യുന്നത്. ഡാരൻ ഫ്ലച്ചറിനെ പോലെയാണ് മക്ടോനിനെയുടെ ശൈലി. ഫെർഗൂസൺ പറയുന്നു.

മക്ടോമിനെ ഭയമില്ലാതെ കളിക്കുന്ന താരമാണ്. പെട്ടെന്നുള്ള ടേണും ബോൾ വിൻ ചെയ്യുന്നതും സ്പീഡും ഒക്കെ ഫ്ലചറെ പോലെ തന്നെയാണ് എന്ന് ഫെർഗൂസൻ പറയുന്നു. ഫ്ലച്ചറിനെഒരു വലിയ മത്സരത്തിൽ നിന്നും മാറ്റി നിർത്താൻ ആകില്ലായിരുന്നു. വിയേരക്ക് എതിരെ വരെ സുഖമായി ഫ്ലചറെ കളിപ്പിക്കാമായിരുന്നു എന്ന് ഫെർഗി പറയുന്നു. മക്ടോമിനെയും യുണൈറ്റഡിൽ വലിയ താരമാവുക ആണെന്നും അദ്ദേഹം പറഞ്ഞു.