ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ലങ്ക

Lahirudimuth

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സ് നേടിയിരിക്കുന്നു. നേരത്തെ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 541/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 5 റണ്‍സുമായി ലഹിരു തിരിമന്നേയും ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

എട്ട് സെഷനുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ ശ്രീലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചയില്ലെങ്കില്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.