ഇന്ന് ഐ എസ് എൽ ആവേശമാകും, ഹൈദരബാദ് അറ്റാക്ക് തടയാൻ മോഹൻ ബഗാൻ

ചൊവ്വാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. ഹൈദരാബാദ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 5-0 ന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് എ ടി കെയ്ക്ക് എതിരെയും ഇതേ അറ്റാക്ക് തന്നെ ആകും ഹൈദരബാദ് പുറത്ത് എടുക്കുക.

ഹീറോ ഐ‌എസ്‌എല്ലിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഹൈദരാബാദ് എഫ്‌സി മൂന്നെണ്ണം ജയിക്കുകയും ഒന്ന് തോൽക്കുകയും മറ്റൊന്ന് സമനില വഴങ്ങുകയും ചെയ്തു. മാനുവൽ മാർക്വേസ് പരിശീലിപ്പിച്ച ടീം 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി പോയിന്റ് പട്ടികയിൽ മുന്നിൽ മാത്രമല്ല, +20 എന്ന വലിയ ഗോൾ വ്യത്യാസവും അവർക്ക് ഉണ്ട്.

അതേസമയം എടികെ മോഹൻ ബഗാൻ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് സമനിലയിൽ പിരിഞിരുന്നു. മോഹൻ ബഗാൻ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. രണ്ടെണ്ണം വിജയിക്കുകയും ശേഷിക്കുന്ന മൂന്ന് തവണ സമനില വഴങ്ങുകയും ചെയ്തു. 20 പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ആണവർ.

Comments are closed.