മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബേർൺലിക്ക് എതിരെ, വിജയവഴിയിൽ എത്താൻ ആകുമോ

0 Gettyimages 1357304538

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ ബേർൺലിയെ നേരിടും. എഫ് എ കപ്പിൽ ഏറ്റ നാണംകെട്ട പരാജയത്തിൽ നിന്ന് കരകയറുക എന്ന ഉദ്ദേശത്തോടെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബേർൺലിയെ നേരിടുക. എന്നാൽ എവേ ഗ്രൗണ്ടിൽ ബേർൺലിയെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. പുതിയ പരിശീലകൻ റാൾഫ് വന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനിയും സ്ഥിരത കണ്ടെത്തിയിട്ടില്ല. അവരുടെ സൂപ്പർ താരങ്ങൾ ഒന്നും ഫോമിലേക്ക് ഉയരുന്നില്ല.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഫ്രെഡും അലക്സ് ടെല്ലസും ഉണ്ടാകില്ല. രണ്ട് പേർക്കും കോവിഡ് പോസിറ്റീവ് ആണ്. സ്ക്വാഡിൽ നിന്ന് സസ്പെൻഡ് ആയ ഗ്രീന്വുഡും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. എന്നാൽ ജെസ്സിൽ ലിംഗാർഡിന്ന് ടീമിനൊപ്പം ചേരും. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് ബേർൺലി. ഇന്ന് രാത്രി 1.30നാണ് മത്സരം