ഇന്ത്യ നേപ്പാളിനെ കീഴ്പ്പെടുത്തി, ഛേത്രിയും ഫറൂഖും ഹീറോസ്!

20210905 193550

നേപ്പാളിനെതിരായ രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്റ്റിമാചിന്റെ ടീമിന്റെ വിജയം. സ്റ്റിമാച് പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ മൂന്നാമത്തെ വിജയം മാത്രമാണിത്. കഴിഞ്ഞ മത്സരത്തിലെ സമനിലയുടെ ക്ഷീണം മാറ്റാൻ ഉറച്ച് ഇറങ്ങിയ ഇന്ത്യ ആദ്യം താളം കണ്ടെത്താൻ ബുദ്ധിമുട്ടി. രണ്ടാം പകുതിയിലാണ് മെച്ചപ്പെട്ട ഫുട്ബോൾ ഇന്ത്യയിൽ നിന്ന് വന്നത്.

മത്സരത്തിന്റെ 61ആം മിനുട്ടിൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. ചിംഗ്ലൻസെനയുടെ ലോംഗ് ബോൾ ഛേത്രി ഹെഡ് ചെയ്ത് ഫറൂഖ് ചൗധരിക്ക് നൽകി. താരം സുഖമായി പന്ത് വലയിൽ എത്തിച്ചു. ഇതിനു പിന്നാലെ 80ആം മിനുട്ടിൽ സുനിൽ ഛേത്രി ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. അനിരുദ്ധ് താപയുടെ അസിസ്റ്റിൽ നിന്നായുരുന്നു ഛേത്രിയുടെ ഗോൾ. തെജ് തമാങിലൂടെ ഒരു ഗോൾ മടക്കാൻ നേപ്പാളിന് ആയെങ്കിലും ഇന്ത്യ വിജയം ഉറപ്പിച്ചു.

Previous articleഡ്യൂറണ്ട് കപ്പിനായി തകർപ്പൻ ജേഴ്സി ഒരുക്കി എഫ് സി ഗോവ
Next articleരണ്ടാം ഇന്നിങ്സിലും താക്കൂറിന്റെ ബാറ്റിംഗ് തിളക്കം, ഇന്ത്യ അതിശക്തമായ നിലയിൽ ഓവൽ