രണ്ടാം ഇന്നിങ്സിലും താക്കൂറിന്റെ ബാറ്റിംഗ് തിളക്കം, ഇന്ത്യ അതിശക്തമായ നിലയിൽ ഓവൽ

20210905 201353

ഓവൽ ടെസ്റ്റിന്റെ നാലാം ദിവസം കളി ചായക്ക് പിരിയുമ്പോൾ ഇന്ത്യ അതി ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്സിൽ 445-8 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്ക് ഇപ്പോൾ 346 റൺസിന്റെ ലീഡുണ്ട്. ഇപ്പോൾ 13 റൺസുമായി ഉമേഷും 19 റൺസുമായി ബുമ്രയുമാണ് ക്രീസിൽ ഉള്ളത്. ആദ്യ ഇന്നിങ്സിലെ ഇന്ത്യൻ ഹീറോ ശർദ്ധുൽ താക്കൂർ രണ്ടാം ഇന്നിങ്സിലും ഗംഭീര പ്രകടനം നടത്തി. 70 റൺസ് ആണ് ഇന്ന് താക്കൂർ രണ്ടാം ഇന്നിങ്സിൽ അടിച്ചത്. ആദ്യ ഇന്നിങ്സിൽ താരം 57 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു.

അർധ സെഞ്ച്വറിയുമായി റിഷഭ് പന്ത് താക്കൂറിനൊപ്പം ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. പന്ത് 50 റൺസ് എടുത്താണ് കളം വിട്ടത്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി എടുത്ത രോഹിത് തന്നെയാണ് ടോപ് സ്കോറർ. 127 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർക്ക് ആയിരുന്നു‌. രാഹുൽ 46, പൂജാര 61, കോഹ്ലി 44 എന്നിവരും ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി..

ചായക്ക് ശേഷം ആക്രമിച്ച് കളിച്ച് സ്കോർ ഉയർത്തി ഡിക്ലയർ ചെയ്യുക ആകും ഇന്ത്യയുടെ ലക്ഷ്യം.

Previous articleഇന്ത്യ നേപ്പാളിനെ കീഴ്പ്പെടുത്തി, ഛേത്രിയും ഫറൂഖും ഹീറോസ്!
Next articleരണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ, ഇംഗ്ലണ്ടിന് മുന്നിൽ 368 റൺസിന്റെ വിജയലക്ഷ്യം വെച്ച് ഇന്ത്യ