നാളെ ഇന്ത്യൻ ഹൃദയങ്ങൾ തകർക്കുകയാണ് ഉദ്ദേശം എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തും എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ജമാൽ ഭുയാൻ‌. നാളെ വിജയിക്കുകയാണെങ്കിൽ അത് ബംഗ്ലാദേശിലെ ഫുട്ബോളിനെ തന്നെ മാറ്റി മറിക്കും എന്ന് ജമാൽ പറഞ്ഞു. ഇന്ത്യയിലെ ഫുട്ബോളിന് പിന്തുണയുമായി വലിയ വലിയ കമ്പനികൾ ഒക്കെ ഉണ്ട്. എന്നാൽ ബംഗ്ലാദേശിൽ ആരും ഫുട്ബോളിൽ നിക്ഷേപിക്കുന്നില്ല. അതുകൊണ്ട് ഇത് തങ്ങൾ ഫുട്ബോളിൽ നല്ലതാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.

കൊൽക്കത്തയിൽ നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് ബംഗ്ലാദേശിന് യാതൊരു സമ്മർദ്ദവും നൽകുന്നില്ല എന്നും ഭുയാൻ പറഞ്ഞു. ഇന്ത്യക്കാകും സമ്മർദ്ദം. നാളെ വിജയിക്കാൻ ആയില്ല എങ്കിൽ അവർക്കാകും ഉത്തരം പറയേണ്ടി വരിക എന്നും ജമാൽ പറഞ്ഞു. നാളെ ഇന്ത്യ തന്നെ ആണ് ഫേവറിറ്റ്സ് എന്നും എന്നാൽ ഇന്ത്യൻ ഹൃദയങ്ങൾ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും ബുയാൻ പറഞ്ഞു.