ധോണി ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് വാട്സൺ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ താരവും ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരവുമായ ഷെയിൻ വാട്സൺ. വിക്കറ്റുകൾക്കിടയിൽ മികച്ച രീതിയിൽ ഓടാൻ ധോണിക്ക് കഴിയുന്നുണ്ടെന്നും ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് കഴിയുന്നുണ്ടെന്നും വാട്സൺ കൂട്ടിച്ചേർത്തു.

അത് കൊണ്ട് തന്നെ ധോണി എന്ത് ചെയ്യുന്നുവോ അതാണ് ശെരിയായ കാര്യമെന്നും എപ്പോൾ വിരമിക്കണമെന്ന് ധോണിയാണ് തീരുമാനിക്കേണ്ടതെന്നും വാട്സൺ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. ധോണിയുടെ വിരമിക്കലിനെ പറ്റി പലതരം വാർത്തകൾ വരുന്നതിനിടെയാണ് ഷെയിൻ വാട്സന്റെ പ്രതികരണം.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഷെയിൻ വാട്സൺ അഭിനന്ദിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയുടെ ലീഡർഷിപ്പിനെ പുകഴ്ത്തിയ വാട്സൺ താരത്തിന്റെ ലീഡർഷിപ്പിന് അനുസരിച്ച് ഇന്ത്യൻ താരങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും പറഞ്ഞു.

Previous articleനാളെ ഇന്ത്യൻ ഹൃദയങ്ങൾ തകർക്കുകയാണ് ഉദ്ദേശം എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ
Next articleലിയോണിനെ ഇനി ഗാർസിയ പരിശീലിപ്പിക്കും