അനസ്, സഹൽ, ആശിഖ്, മൂന്ന് മലയാളികളും ആദ്യ ഇലവനിൽ, ഇന്ത്യൻ ടീം അറിയാം

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. ഖത്തറിനെതിരായ മത്സരം പനി കാരണം നഷ്ടമായ സുനിൽ ഛേത്രി ഇൻ ആദ്യ ഇലവനിൽ തിരികെ എത്തിയിട്ടുണ്ട്. പരിക്കേറ്റ ജിങ്കന് പകരമായി മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ എത്തി. അനസും ആദിൽ ഖാനുമാണ് ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട്.

ഡിഫൻസിൽ ഫുൾബാക്കുകളായി രാഹുൽ ബെഹ്കെയും മന്ദർ ദേശായിയും ഉണ്ട്. മലയാളി താരങ്ങളായ‌ സഹലും ആശിഖും ആദ്യ ഇലവനിൽ ഇന്ന് ഇടം പിടിച്ചു. യുവതാരം മൻവീർ സിംഗും അറ്റാക്കിൽ ഛേത്രിക്ക് ഒപ്പം ഇന്ന് ഇറങ്ങുന്നുണ്ട്. യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.

ടീം;
ഗുർപ്രീത്, ബെഹ്കെ, ആദിൽ, അനസ്, മന്ദർ, ആശിഖ്, സഹൽ, താപ, ഉദാന്ത, മൻവീർ, ഛേത്രി

Previous articleഗോൾഡൻ ബോയ് പുരസ്കാരം, ഡി ലിറ്റ്, സാഞ്ചോ, ഫെലിക്സ് എന്നിവരുൾപ്പെടെ 20 പേർ
Next articleതുർക്കിയിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റാൻ ആലോചിച്ച് യുവേഫ