“ഞാൻ റെക്കോർഡുകളുടെ പിറകേ പോവാറില്ല‍, റെക്കോർഡുകൾ എന്നെ തേടി വരുന്നു” – റൊണാൾഡോ

റെക്കോർഡുകളുടെ പിറകേ താൻ പോവാറില്ലെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞാൻ റെക്കോർഡുകളെ കുറിച്ച് ചിന്തിക്കാറില്ല, അവയുടെ പുറകേ പോവാറുമില്ല. റെക്കോർഡുകൾ എന്നെ തേടി വരാറാണ് പതിവ് എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിൽ എത്തിയതിന് ശേഷമാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

തന്റെ പേരിൽ ഏതെല്ലാം റെക്കോർഡുകൾ ഉണ്ടെന്ന് പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഗോൾ എന്ന കടമ്പ മറികടക്കുന്ന ആറാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ജോസഫ് ബികാൻ, റൊമാരിയോ, പെലെ, പുസ്കാസ്, ജെർഡ് മുള്ളർ എന്നീ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കാണ് റൊണാൾഡോ ഇപ്പോൾ എത്തിയത്. നിലവിൽ ഫുട്ബോൾ കളിക്കുന്ന മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല.

Previous articleചില പാകിസ്ഥാൻ താരങ്ങളുടെ മനോഭാവം ശരിയല്ലെന്ന് മിസ്ബാഹുൽ ഹഖ്
Next articleഗോൾഡൻ ബോയ് പുരസ്കാരം, ഡി ലിറ്റ്, സാഞ്ചോ, ഫെലിക്സ് എന്നിവരുൾപ്പെടെ 20 പേർ