ക്ലീൻ ഷീറ്റ് ഇന്ത്യൻ പ്രതിരോധത്തിന് ആത്മവിശ്വാസമേകും -ആദിൽ ഖാൻ

- Advertisement -

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ക്ലീൻ ഷീറ്റ് നിലനിർത്താനായത് ഇന്ത്യൻ പ്രതിരോധത്തിന്റെ ആത്മവിശ്വാസമുയർത്തിയെന്ന് ഇന്ത്യൻ താരം ആദിൽ ഖാൻ. ആദിലും ജിങ്കനും അടങ്ങുന്ന പ്രതിരോധത്തിലെ കൂട്ട്കെട്ട് മികച്ച പ്രകടനമാണ് ഖത്തറിനെതിരെ പുറത്തെടുത്തത്.

ഗുർപ്രീത് സിംഗിനൊപ്പം അൽമോസ് അലിയടക്കമുള്ള ഖത്തറിന്റെ ലോകോത്തര അക്രമണനിരയെ വരുതിയിലാക്കാൻ ആദിലിനും സംഘത്തിനും കഴിഞ്ഞു. ലോക ഫുട്ബോളിലെ വമ്പന്മാർ മാത്രമാണ് സമീപ കാലത്ത് ഖത്തറിനെതിരെ ക്ലീൻ ഷീറ്റ് സൂക്ഷിച്ചിട്ടുള്ളൂ. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനെതിരെ ആറ് ഗോളടിച്ച് ആത്മവിശ്വാസവുമായിറങ്ങിയ ഖത്തറിനെ പൂട്ടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. കൽകത്തയിൽ ഇന്ത്യയുടെ അടുത്ത‌ മത്സരത്തിനായി ആരാധകർ എല്ലാവരും എത്തണമെന്നും ആദിൽ അഹമ്മദ് ഖാൻ ഇന്ത്യൻ ആരാധകരോടാവശ്യപ്പെട്ടു.

Advertisement