കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാനെ തോൽപ്പിച്ച് ആര്യൻസ്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
മോഹൻ ബഗാന് ഒരു പരാജയം കൂടെ. ഇന്ന് ആര്യൻസ് ആണ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആര്യൻസ് ഇന്ന് വിജയിച്ചത്. എജോഗോ എമ്മയും, സന്ദീപും ആയിരുന്നു ആര്യൻസിനായി ഗോൾ നേടിയത്. ശുഭോ ഘോഷ് ബഗാന്യ് വേണ്ടിയും ഗോൾ നേടി. ഈ പരാജയത്തോടെ ബഗാന്റെ കിരീട പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു.

ഇപ്പോൾ മോഹൻ ബഗാനെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയന്റാണ് ഉള്ളത്. ഇപ്പോൾ ബഗാൻ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇനി ആകെ നാലു മത്സരങ്ങൾ മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ. പീർലെസാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Advertisement