ശ്രീനിധി ഡെക്കാന് തുടർച്ചയായ മൂന്നാം വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീനിധി ഡെക്കാന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ശ്രീനിധി ഡെക്കാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മുപ്പതാം മിനുട്ടിൽ മാവിയ ആണ് ശ്രീനിധിക്കായി ആദ്യം ഗോൾ നേടിയത്. ഈ ഗോളിന് ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനുട്ടിൽ വെലാൻസൊ ആരോസിനായി മറുപടി പറഞ്ഞു.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഡേവിഡ് കാസ്റ്റനെഡ ഡെക്കാനായി വിജയ ഗോളും നേടി. ഈ വിജയത്തോടെ ശ്രീനിധി ഡെക്കാൻ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ശ്രീനിധിക്ക് ഉള്ളത്.