ധോണിയെടുക്കുന്ന ഏത് തീരുമാനവും ടീമിന്റെ നന്മയ്ക്ക് വേണ്ടിയെന്ന് നിശ്ചയം ഉണ്ട് – ചെന്നൈ സിഇഒ

എംഎസ് ധോണി എടുത്ത ഏത് തീരുമാനവും അത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നന്മയ്ക്കായി ആണെന്ന് തനിക്കും ടീം മാനേജ്മെന്റിനും വ്യക്തമായ ബോധമുണ്ടെന്ന് പറ‍ഞ്ഞ് ചെന്നൈ സിഇഒ കാശി വിശ്വനാഥ്.

ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോളാണ് കാശിയുടെ ഇത്തരത്തിലുള്ള മറുപടി. താരത്തിന്റെ ഈ തീരുമാനത്തിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും ആ തീരുമാനത്തെയും കാരണത്തെയും തങ്ങള്‍ അംഗീകരിക്കുന്നുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ പറഞ്ഞു.

രവീന്ദ്ര ജഡേജയുടെ പിന്നിൽ ഒരു വലിയ ശക്തിയായി എംഎസ് ധോണി നിലകൊള്ളുമെന്നും കാശി വിശ്വനാഥ് സൂചിപ്പിച്ചു.