കാശ്മീരിനോടും തോറ്റതോടെ ബഗാൻ കോച്ച് സ്ഥാനം ഒഴിയുന്നു

മോഹം ബഗാൻ പരിശീലകൻ ശങ്കർലാൽ ചക്രബർത്തി സ്ഥാനം ഒഴിയുന്നു. ഇന്ന് റിയൽ കാശ്മീരുമായുള്ള മത്സരവും പരാജയപെട്ടതോടെ ക്ലബ് വിടാൻ താല്പര്യപ്പെടുന്നതായി ശങ്കർലാൽ ക്ലബ് അധികൃതരെ അറിയിച്ചു. കളി കഴിഞ്ഞ് ഒരു മണിക്കൂർ ആകുന്നതിന് മുമ്പാണ് അദ്ദേഹം രാജിവെക്കാനുള്ള ആഗ്രഹം അറിയിച്ചത്.

ഈ സീസണിൽ ബഗാന് വളരെ പിറകിലായതാണ് കോച്ചിന്റെ ഈ തീരുമാനത്തിന് പിറകിൽ. ഇപ്പോൾ ക്ലബ് ലീഗിൽ ആറാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ ആകെ നാലു മത്സരങ്ങൾ മാത്രമെ അദ്ദേഹത്തിന് ഈ തവണ വിജയിക്കാൻ ആയുള്ളൂ. 2018 മുതൽ ക്ലബിന്റെ ഹെഡ് കോച്ചായി നിയമിക്കപ്പെട്ട ശങ്കർ ലാൽ മുമ്പ് ബഗാന്റെ യൂത്ത് ടീമുകൾക്ക് ഒപ്പവും അക്കാദമിക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

രാജി സ്വീകരിക്കുമോ ഇല്ലയോ എന്നത് ഉടൻ തന്നെ അറിയാൻ കഴിയും. ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വരുമെന്നാണ് കരുതുന്നത്.

Previous articleഒലെ ഗണ്ണാർ സോൾ’ചെയർ’!! മാനേജറുടെ കസേരയിൽ കയറി ഇരുന്ന് സാഞ്ചേസ്
Next articleഡെഫോ ഇനി ജെറാഡിന്റെ ടീമിൽ