
ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും റീഡിംഗും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് രസകരമായ ഒരു സംഭവം നടന്നത്. കളിയുടെ രണ്ടാം പകുതിയിൽ പരിക്ക് കാരണം കളം വിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചെസ് വന്ന് ഇരുന്നത് തന്റെ പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ സീറ്റിൽ ആയിരുന്നു. ഒലെ ടച്ച് ലൈനിൽ നിർദേശങ്ങൾ നൽകി തിരികെ വന്നപ്പോൾ തന്റെ സീറ്റിൽ സാഞ്ചേസ് ഇരിക്കുന്നു.
ഒലെ സാഞ്ചേസിന്റെ തോളിൽ തട്ടി എഴുന്നേൽപ്പിച്ച് തമാശ പറഞ്ഞ് തന്റെ സീറ്റ് തിരികെ വാങ്ങേണ്ടി വന്നു. രസകരമായ ഈ കാഴ്ച ക്യാമറ ഒപ്പിയെടുത്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ് ആവുകയും ചെയ്തു. ഒലെ വന്ന ശേഷം കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇപ്പോൾ അതീവ സന്തോഷത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പ് എത്ര മാത്രം ഒത്തിണക്കത്തിലാണ് ഇപ്പോൾ ഉള്ളത് എന്നും ഈ വീഡിയോ കാണിച്ചു തരുന്നു.
When you sit in the gaffer's seat 😂 pic.twitter.com/6IGhTGj8wV
— The Emirates FA Cup (@EmiratesFACup) January 5, 2019