സമദ് അലി മലിക്ക് ഇനി മൊഹമ്മദൻസിൽ

Newsroom

കഴിഞ്ഞ ഐ ലീഗ് സീസണിൽ ശ്രീനിധി എഫ് സിക്കായി നല്ല പ്രകടനം കാഴ്ചവെച്ച സമദ് അലി മാലിക് ഇനി മൊഹമ്മദൻസിനായി കളിക്കും. 27 വയസുള്ള സമദ് അലി മാലിക്ക് ഒരു വർഷത്തെ കരാറിൽ ആണ് മൊഹമ്മദൻസിലേക്ക് എത്തിയത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിൽ നിന്നായിരുന്നു താരം കഴിഞ്ഞ സീസണിൽ ശ്രീനിധിയിലേക്ക് എത്തിയത്.

പഞ്ചാബിൽ എത്തും മുമ്പ് ആറു സീസണുകളോളം സമദ് ഈസ്റ്റ് ബംഗാൾ ജേഴ്സിയിലായിരുന്നു കളിച്ചിരുന്നത്. പരിചയസമ്പന്നനായ സമദ് ഐ-ലീഗിൽ ഇതുവരെ അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ സൂപ്പർ കപ്പ്, ഡ്യുറാൻഡ് കപ്പ്, ഫെഡറേഷൻ കപ്പ് എന്നീ ടൂർണമെന്റുകളിലും താരം കളിച്ചിട്ടുണ്ട്.