ടെസ്റ്റ് റാങ്കിംഗ് ബുമ്ര മൂന്നാമത്, ബാറ്റിങിൽ റൂട്ട് ഒന്നാമത് തിരികെയെത്തി

ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് ബൗളർ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് എത്തി. ന്യൂസിലൻഡ് താരം കെയ്ൽ ജാമിസൺ പരിക്കേറ്റതിനെ തുടർന്ന് കളിക്കാത്തത് ബുമ്രക്ക് സഹായകരമായി. ജാമിസൺ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡഅഞ്ചാം സ്ഥാനത്തും നിൽക്കുന്നു‌.

പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റർ റാങ്കിംഗിൽ ഇംഗ്ലണ്ട് ബാറ്റിംഗ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. ലബുഷാനെയെ മറികടന്നാണ് റൂട്ട് ഒന്നാമത് എത്തി. ഈ വർഷത്തിൽ റൂട്ട് ഇതിനകം നാല് സെഞ്ചറികൾ നേടിയിട്ടുണ്ട്. ഈ ഫോം ആണ് റൂട്ടിന് സഹായകരമായത്.