റൊണാൾഡോ ഇനി ട്രാവുവിൽ

യുവ ഡിഫൻഡർ നൊങ്തോമ്പ റൊണാൾഡോ ഇനി ഐ ലീഗ് ക്ലബായ ട്രാവുവിൽ കളിക്കും. നെരോക എഫ് സിയിൽ നിന്നാണ് റൊണാൾഡോ ഇപ്പോൾ ട്രാവുവിൽ എത്തുന്നത്. രണ്ട് വർഷത്തെ കരാറിലാണ് ട്രാവും റൊണാൾഡോയെ സ്വന്തമാക്കിയത്. ഫുൾബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. നെരോകയുടെ അക്കാദമിയിൽ ആയിരുന്നു റൊണാൾഡോ കളിച്ചിരുന്നത്.

ട്രാവുവിന്റെ അണ്ടർ 18 ടീമിനെതിരെ റൊണാൾഡോ നടത്തിയ പ്രകടനം കണ്ടാണ് തങ്ങൾ റൊണാൾഡോയെ സൈൻ ചെയ്തത് എന്ന് ട്രാവു ക്ലബ് വ്യക്തമാക്കി. ഈ വരുന്ന സീസണിൽ റൊണാൾഡോ ട്രാവുവിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കും എന്നും ട്രാവു അറിയിച്ചു.

Previous articleബാഴ്സലോണക്കായുള്ള ഗോളടി ചരിത്രത്തിൽ സുവാരസ് ഇനി മൂന്നാമത്
Next articleവിരാട് കോഹ്‍ലിയ്ക്കെതിരെ പരാതി