വിരാട് കോഹ്‍ലിയ്ക്കെതിരെ പരാതി

Getty Images

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്കെതിരെ ബിസിസിഐയ്ക്ക് പരാതി. ബിസിസിഐയുടെ എത്തിക്സ് ഓഫീസര്‍ ജസ്റ്റിസ് ഡികെ ജെയിനിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. രണ്ട് വിരുദ്ധമായ സ്ഥാനങ്ങള്‍ താരം കൈകാര്യം ചെയ്യുന്നുവെന്നാണ് പരാതി. ഇന്ത്യന്‍ നായകനായ താരം രണ്ട് സംരംഭങ്ങളുടെ ഡയറക്ടര്‍ ആണെന്നതും ഇത് നിയമ ലംഘനമാണെന്നുമാണ് പരാതി ലഭിച്ചത്.

കോര്‍ണര്‍സ്റ്റോണ്‍ സ്പോര്‍ട് ആന്‍ഡ് എന്‍ടര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോ ഡയറക്ടര്‍ ആണെന്നുമാണ് മറ്റൊരു പരാതി. പരാതി പരിശോധിച്ച് അനുയോജ്യമായ നടപടി എടുക്കുമെന്ന് ഡികെ ജെയിന്‍ വ്യക്തമാക്കി. ജൂലൈ നാലിന് മധ്യപ്രദേശ് ക്രിക്കറ്റ് അസ്സോസ്സിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് നല്‍കിയിരിക്കുന്നത്.

മുമ്പ് ഇദ്ദേഹം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു.

Previous articleറൊണാൾഡോ ഇനി ട്രാവുവിൽ
Next articleകിയെല്ലിനിയും സാൻഡ്രോയും തിരികെയെത്തി