ബാഴ്സലോണക്കായുള്ള ഗോളടി ചരിത്രത്തിൽ സുവാരസ് ഇനി മൂന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വിയ്യാറയലൊനെതിരെ ഗോൾ നേടിയതോടെ ബാഴ്സലോണയുടെ ഗോളടി ചരിത്രത്തിൽ ലൂയിസ് സുവാരസ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ നേടിയ ഗോൾ സുവാരസിന്റെ 194ആമത്തെ ഗോൾ ആയിരുന്നു. ബാഴ്സ ഇതിഹാസം ലഡിസ്ല കുബാലയുടെ റെക്കോർഡിനൊപ്പം ആണ് സുവാരസ് എത്തിയത്. ബാഴ്സലോണക്ക് ഒപ്പം 12 സീസണുകളോളം കളിച്ചിട്ടുള്ള കുബാല 256 മത്സരങ്ങളിൽ നിന്നായിരുന്നു 194 ഗോളുകൾ നേടിയത്.

സുവാരസ് ആകട്ടെ 276 മത്സരങ്ങളിൽ നിന്നാണ് 194 ഗോളുകളിൽ എത്തിയത്. അവസാന ആറു സീസണുകളിലായി സുവാരസ് ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. ഇനി സുവാരസിന് മുന്നിൽ സീസറും മെസ്സിയും മാത്രമെ ഉള്ളൂ. 630 ഗോളുകൾ ബാഴ്സലോണക്കായി അടിച്ചയെ മെസ്സിയെ പിടിക്കുക സുവാരസിനെന്നല്ല ആർക്കും നടക്കുന്ന കാര്യമല്ല. എന്നാൽ 232 ഗോളുള്ള സീസറിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താൻ ആകും എന്നാണ് സുവാർസ് പ്രതീക്ഷിക്കുന്നത്. ഇതിന് 38 ഗോളുകൾ കൂടിയേ വേണ്ടതുള്ളൂ.