രക്ഷിത് ദാഗർ ഇനി ഗോകുലം വല കാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ജൂലൈ 9: ഗോകുലം കേരള എഫ് സി ഗോൾകീപ്പർ രക്ഷിത് ദാഗറുമായി കരാറിൽ എത്തി. കഴിഞ്ഞ വര്ഷം സുദേവ ഡൽഹി എഫ് സിക്ക് വേണ്ടിയായിരിന്നു ഇരുപത്തിയേഴു വയസ്സുള്ള രക്ഷിത് കളിച്ചത്.

ഐ ലീഗിൽ വിവിധ ക്ലബ്ബുകൾക്കായ് 37 കളികളിൽ രക്ഷിത് ഗോൾവല കാത്തിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി, ഡി എസ്‌കെ ശിവജിയാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് രക്ഷിത് കളിച്ചത്. രക്ഷിത് പഞ്ചാബ് എഫ് സിക്ക് വേണ്ടി ഐ ലീഗ് കിരീടവും ജയിച്ചിട്ടുണ്ട്.

“ഗോകുലത്തിൽ ചേരുന്നതിൽ അതിയായ സന്തോഷം ഉണ്ട്. രണ്ടാമത്തെ ഐ ലീഗ് കിരീടം നേടുകയും ഏഷ്യയിൽ ഗോകുലത്തിനെ പ്രതിനിധികരിക്കുവാനും കഴിയുമെന്ന് വിചാരിക്കുന്നു,” രക്ഷിത് പറഞ്ഞു.

“ഐ ലീഗിൽ ഒരുപാടു ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം നല്ല പ്രകടനമായിരിന്നു സുദേവ എഫ് സിക്ക് വേണ്ടി. ” ഗോകുലം എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.