ഇന്ത്യൻ വംശജനായ ഒമിദ് സിംഗിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും

- Advertisement -

ഇറാനിയൻ വിങ്ങറായ ഒമിദ് സിങിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും. ഈസ്റ്റ് ബംഗാളും ഒമിദ് സിംഗുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായി കൊൽക്കത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വംശജനായ ഒമിദ് സിംഗ് നേരത്തെ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. പക്ഷെ എ ഐ എഫ് എഫ് താരത്തെ ക്ഷണിക്കാൻ തയ്യാറായിരുന്നില്ല.

27കാരനായ താരം ഇപ്പോൾ ഇറാൻ ക്ലബായ‌ നാഫ്റ്റ് മജീദ് സുലൈമാനിൽ ആണ് കളിക്കുന്നത്. മികച്ച അറ്റാക്കിംഗ് താരമാണ്. ഇന്ത്യയിലും ആ മികവ് ആവർത്തിക്കാൻ ഒമിദ് സിങിന് കഴിയും എന്നാണ് ഈസ്റ്റ് ബംഗാൾ പ്രതീക്ഷിക്കുന്നത്.

Advertisement