“ആഴ്സണലിലെ നമ്പർ 10നേക്കാൾ ഇഷ്ടം മാഞ്ചസ്റ്റർ യുണൈറ്റഡിലെ നമ്പർ 20!!”

- Advertisement -

ആഴ്സണലിലെ തന്റെ ജേഴ്സി നമ്പറിനേക്കാൾ ഇഷ്ടം മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ജേഴ്സി നമ്പർ ആണെന്ന് മുൻ ഡച്ച് സ്ട്രൈക്കർ റോബിൻ വാൻ പേഴ്സി. ആഴ്സണലിൽ നമ്പർ 10 ആയിരുന്നു വാം പേഴ്സി. എന്നാൽ കരിയറിന്റെ പീക്കിൽ ഇരിക്കെ ആഴ്സണൽ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയും യുണൈറ്റഡിന് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു ആർ വി പി.

ആഴ്സണലിലെ പത്താം നമ്പർ നല്ല ജേഴ്സി ആയിരുന്നു. പക്ഷെ തനിക്ക് ഇഷ്ടം മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഇരുപതാം നമ്പർ ആണ്. കാരണം ആ ഇരുപതാം നമ്പറിൽ ആണ് മികച്ച നിമിഷങ്ങളും കഥകളും ഉള്ളത്. വാൻ പേഴ്സി പറഞ്ഞു. യുണൈറ്റഡിൽ എത്തിയ വാൻപേഴ്സി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇരുപതാം നമ്പർ ജേഴ്സി അണിഞ്ഞ് ഇരുപതാം നമ്പർ ലീഗ് കിരീടമാണ് നേടിക്കൊടുത്തത്.

Advertisement