മൈറൻ മെൻഡെസ് ഇനി ഗോകുലം കേരള എഫ് സിയിൽ

- Advertisement -

മൈറൻ മെൻഡസിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ നിന്നാണ് ഗോകുലം കേരള എഫ് സിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിൽ എത്തിയ മെൻഡസിന് അധികം അവസരങ്ങൾ അവിടെ ലഭിച്ചിരുന്നില്ല. ആകെ രണ്ട് സീനിയർ അപ്പിയറൻസ് മാത്രമെ മെൻഡസിന് ബെംഗളൂരുവിൽ ഉള്ളൂ.

ഗോവൻ സ്വദേശിയായ മൈറൻ മെൻഡെസ് മുമ്പ് സാൽഗൊക്കർ എഫ് സിക്കായും മെൻഡസ് കളിച്ചിട്ടുണ്ട്. സാൽഗോക്കറിന്റെ അക്കാദമിയിലൂടെ ആണ് താരം വളർന്നു വന്നത്. വിങ്ങറായും ഫുൾബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് മെൻഡെസ്. ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഡ്യൂറണ്ട് കപ്പിൽ മെൻഡെസ് പങ്കെടുക്കുന്നുണ്ട്.

Advertisement