ഈഡൻ ഹസാർഡ് ഇനി റയൽ മാഡ്രിഡിന്റെ നമ്പർ 7

- Advertisement -

ബെൽജിയൻ സൂപ്പർ സ്റ്റാർ ഈഡൻ ഹസാർഡ് ഇനി റയൽ മാഡ്രിഡിന്റെ നമ്പർ 7. പുതിയ സീസണിന് മുന്നോടിയായി റയൽ താരങ്ങൾക്ക് പുതിയ ജേഴ്സി നമ്പർ നൽകിയിരുന്നു. റയലിന്റെ ഐക്കോണിക്ക് നമ്പർ 7 ആണ് ഹസാർഡിന് ലഭിച്ചത്. റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളായ റൗളും ക്രിസ്റ്റ്യാനോ റൊണാൾഡോയും അണിഞ്ഞിരുന്നത് 7ആം നമ്പറായിരുന്നു.

റയലിൽ നിന്നും യുവന്റസിലേക്ക് റൊണാൾഡോ പോയപ്പോളുള്ള വിടവ് നികത്താനാണ് ഹസാർഡിനെ റയൽ ചെൽസിയിൽ നിന്നുമെത്തിച്ചത്. 100 മില്യൺ യൂറോയോളം നൽകിയാണ് പെരസ് ഹസാർഡിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കുന്നത്. ചെൽസിക്കായി 352 മത്സരങ്ങൾ കളിച്ച ഹസാർഡ് 110 ഗോളുകൾ നീല പടക്കായി നേടിയിട്ടുണ്ട്. 86 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. 2 തവണ പ്രീമിയർ ലീഗും, 2 യൂറോപ്പ ലീഗും, ഒരു തവണ വീതം എഫ് എ കപ്പും ലീഗ് കപ്പും ഹസാർഡ് ചെൽസിക്കൊപ്പം നേടി.

Advertisement