ഡോർട്ട്മുണ്ടിന്റെ കഗവയെ സ്പെയിനിൽ തിരിച്ചെത്തിച്ച് റയൽ സറഗോസ

- Advertisement -

ബൊറുസിയ ഡോർട്ട്മുണ്ട് വിട്ട് ജാപ്പനീസ് സൂപ്പർ സ്റ്റാർ ഷിൻജി കഗവ. സ്പാനിഷ് ടീമായ റയൽ സറഗോസയാണ് കഗവയെ സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാറിലാണ് താരം സ്പെയിനിലേക്ക് പറക്കുന്നത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ റയൽ സറഗോസ ലാ ലീഗയിലേക്ക് 6 വർഷത്തിന് ശേഷം ഒരു തിരിച്ച് വരവാണ് ലക്ഷ്യം വെക്കുന്നത്.

ജപ്പാനിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ടിൽ എത്തിയ കഗവ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചു. രണ്ട് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തിരികെ ഡോർട്ട്മുണ്ടിലെത്തി കഗവ. കഴിഞ്ഞ സീസണിൽ രണ്ട് തവണമാത്രം കളിക്കളത്തിൽ ഇറങ്ങിയ കഗവ ലോണിൽ ബെസിക്താസിന് വേണ്ടിയും കളിച്ചു. 30 കാരനായ കഗവ മറ്റൊരു സ്പാനിഷ് ക്ലബ്ബായ സെൽറ്റ വിഗോയിലേക്ക് ട്രാൻസ്ഫറിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Advertisement