ട്രിനിഡാഡ് ടൊബാഗോയുടെ ഡിഫൻഡർ മോഹൻ ബഗാനിൽ

പുതിയ സീസണുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു സെന്റർ ബാക്കിനെ കൂടെ മോഹൻ ബഗാൻ സ്വന്തമാക്കി. ട്രിനിഡാഡ് ടൊബാഗോ താരമായ ഡാനിയൽ സൈറസ് ആണ് ബഗാനിൽ എത്തിയിരിക്കുന്നത്. 28കാരനായ താരം ഒരു വർഷത്തെ കരാറാണ് ടീമുമായി ഒപ്പുവെച്ചത്. ഉടൻ തന്നെ താരം ടീമിനൊപ്പം ചേരും. സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.

അമേരിക്കയികെയും വിയറ്റ്നാമിലെയും സൗദി അറേബ്യയിലെയും മികച്ച ക്ലബുകൾക്കായി കളിച്ച പരിചയസമ്പത്ത് ഡാനിയലിനുണ്ട്. കാൻസാസ് സിറ്റി, ചികാഗോ ഫയർ എന്നീ ക്ലബുകൾക്കായി എം എൽ എസിൽ കളിച്ചിട്ടുണ്ട്. അൽ ഒറോബ ക്ലബിനു വേണ്ടിയാണ് സൗദി അറേബ്യയിൽ കളിച്ചത്. ട്രിനിഡാഡ് ടൊബാഗോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് ഡാനിയൽ.

Previous articleയുവതാരത്തിന് 9 വർഷത്തെ കരാർ നൽകി അത്ലെറ്റിക് ബിൽബവോ
Next articleബയേൺ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്