ബയേൺ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ബയേൺ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ്. ജർമ്മനിയോടൊപ്പം ലോകകപ്പ് ഉയർത്തിയ ബോട്ടങ്ങ് കഴിഞ്ഞ സീസണിൽ മാനേജ്മെന്റുമായി ഉടക്കിയിരുന്നു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരിൽ നിന്നും കോച്ചിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ബോട്ടങ് ആരാധകരോട് മാപ്പ് പറഞ്ഞത്. പ്രീ സീസണിൽ മികച്ച പ്രകടനവുമായി ബയേൺ സ്ക്വാഡിൽ തിരികെയെത്താനുള്ള ശ്രമം താരം നടത്തിയിരുന്നു. ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ പവാർദ്, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കസ് ഹെർണാണ്ടസ് എന്നിവർ ബയേണിൽ എത്തിയതിനെ തുടർന്ന് പ്രതിരോധനിരയിലേക്കുള്ള മത്സരം കനത്തിരിക്കുകയാണ്. 30 കാരനായ ബോട്ടെങ് കഴിഞ്ഞ സീസണിൽ 19 തവണ മാത്രമാണ് കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും 2011 ലാണ് ബയേണിൽ ബോട്ടാങ് എത്തുന്നത്. ബയേണിനൊപ്പം ഏഴു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ബയേൺ നേടി.

Advertisement