യുവതാരത്തിന് 9 വർഷത്തെ കരാർ നൽകി അത്ലെറ്റിക് ബിൽബവോ

- Advertisement -

സ്പാനിഷ് ക്ലബ്ബായ അത്ലെറ്റിക് ബിൽബവോ യുവതാരം ഇനാകി വില്ല്യംസിന് 9 വർഷത്തെ കരാർ നൽകി. 2028 വരെ ഈ സ്പാനിഷ് താരം ക്ലബ്ബിൽ തുടരും. 135 മില്ല്യൺ യൂറോയാണ് ഈ ഫോർവേഡിന്റെ റിലീസ് ക്ലോസായി ബിൽബവോ വെച്ചിരിക്കുന്നത്.

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇനകിക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു. സ്പാനിഷ് ദേശീയ ടീമിനായി ഒരു മത്സരത്തിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ 13 ഗോളാണ് ഈ യുവതാരം നേടിയത്.

Advertisement