ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാന് ഉജ്ജ്വല ജയം

ലജോങ്ങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മോഹൻ ബഗാന് ജയം. ഷില്ലോങിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ദിപാണ്ഡ, അക്രം മോഗ്രബി, ഷെയ്ഖ് ഫൈയാസ് എന്നിവരുടെ ഗോളുകളിലാണ് മോഹൻ ബഗാൻ ലജോങ്ങിനെ മറികടന്നത്.

മത്സരത്തിൽ ലജോങ് ആണ് ആദ്യ അവസരം സൃഷ്ട്ടിച്ചത്. സായ്‌ഹോ ജഗ്‌നെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്‌ പക്ഷെ ഗോളാക്കാൻ ലജോങ്ങിനായില്ല. തുടർന്നാണ് മോഹൻ ബഗാൻ മത്സരത്തിൽ ലീഡ് നേടിയത്. കാമെറോൺ വാട്സന്റെ കോർണർ കിക്ക്‌ അസീർ ദിപാണ്ഡ ഹെഡ് ചെയ്തു ഗോളാക്കുകയായിരുന്നു. തുടർന്ന് സാമുവലിന്റെ ഫ്രീ കിക്ക്‌ ലജോങ്ങിന് സമനില നേടികൊടുക്കുമെന്നു തോന്നിച്ചെങ്കിലും ഷിൽട്ടൻ പോളിന്റെ മികച്ച രക്ഷപെടുത്തൽ ബഗാന്റെ രക്ഷക്കെത്തുകയായിരുന്നു.

84ആം മിനുട്ടിൽ കോഫിക്ക് മത്സരം സമനിലയിലാക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും പുറത്തടിച്ച് കളഞ്ഞത് ലജോങ്ങിന് വിനയായി. തൊട്ടടുത്ത മിനുറ്റിൽ തന്നെ രണ്ടാമത്തെ ഗോളടിച്ച് ബഗാൻ ലീഡ് ഇരട്ടിയാക്കി. അക്രം മോഗ്രബിയാണ് ബഗാന് വേണ്ടി ഗോൾ നേടിയത്. 89ആം മിനുട്ടിൽ ഫൈയാസിലൂടെ ബഗാൻ മൂന്നാമത്തെ ഗോൾ നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇടത് വിങ്ങിൽ നിന്ന് ബാളുമായി കുതിച്ച ഫൈയാസ് മികച്ചൊരു ഫിനിഷിലൂടെ ഗോൾ നേടുകയായിരുന്നു. ജയത്തോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ഈസ്റ്റ് ബംഗാളിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial