ബേൺലി സിറ്റിയെ സമനിലയിൽ തളച്ചു

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ബേൺലി സമനിലയിൽ തളച്ചു. ടർഫ് മൂറിൽ 1-1 നാണ് ഷോൻ ഡെയ്‌ഷിന്റെ ടീം പ്രീമിയർ ലീഗ് മുമ്പന്മാരെ തടഞ്ഞത്. ജയിക്കാനായില്ലെങ്കിലും രണ്ടാം സ്ഥാനക്കാരായ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 16 ആക്കി ഉയർത്താൻ സിറ്റിക്കായി.

പരിക്ക് കാരണം വെറും 6 പേരെ മാത്രം ബെഞ്ചിൽ ഇരുത്തിയാണ് പെപ്പ് ടീമിനെ ഇറക്കിയത്. ഡാനിലോ ബോക്സിന് പുറത്ത് നിന്ന് നേടിയ മികച്ചൊരു ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ജയം കാണും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബേൺലി സമനില ഗോൾ നേടിയത്. 82 ആം മിനുട്ടിൽ ഗുഡ്മുസനാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഏതാനും മികച്ച അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപെടുത്തിയത്. പ്രത്യേകിച്ചും ഗോളിന് തൊട്ട് മുന്നിൽ നിന്ന് റഹീം സ്റ്റെർലിങ് നഷ്ടപ്പെടുത്തിയ അവസരം സിറ്റിക്ക് മത്സരം ജയിക്കാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement