പരിക്കിന് വിട,ഡെംബെലെ ബാഴ്‌സയിൽ തിരിച്ചെത്തുന്നു

- Advertisement -

ബാഴ്‌സയുടെ യുവ താരം ഒസ്മാൻ ഡെംബെലെ പരിക്കിനോട് വിട പറഞ്ഞ വീണ്ടും ട്രൈനിങ്ങിനിറങ്ങി. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങി മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. പിന്നീട് ജനുവരി ആദ്യം ടീമിൽ തിരിച്ചെത്തിയ ഡെംബെലെ റയൽ സൊസിദാദുമായുള്ള മത്സരത്തിൽ പരിക്കേറ്റാണ് വീണ്ടും പുറത്ത് പോയത്. എന്നാൽ വിശ്രമം വെട്ടിക്കുറച്ച് വീണ്ടും കളത്തിൽ ഇറങ്ങാനായി ശ്രമിക്കുകയാണ് ഈ ഫ്രഞ്ച് താരം. ഒരാഴ്ചയ്ക്കുള്ളിൽ ബാഴ്‌സയ്‌ക്കായി ഡെംബെലെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സലോണ ല ലീഗയിൽ ഒന്നാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement