മുൻ മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൻ ഇനി മൊഹമ്മദൻസിനൊപ്പം

Sankarlal Chakraborty Mohun Bagan I League 20172018 Gfohxkhpyjms16ntegnz9b2ax 800x450

മുൻ മോഹൻ ബഗാൻ പരിശീലകനായ ശങ്കർലാൽ ചക്രബർത്തി മൊഹമ്മദൻസിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി നിയമിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് മോഹൻ ബഗാനെ പരിശീലിപ്പിച്ച ശേഷം പരിശീലക റോളിലേക്ക് ഇതുവരെ ശങ്കർലാൽ എത്തിയിട്ടില്ല. മൊഹമ്മദൻസ് പരിശീലകൻ ജോസെ ഹെവിയക്ക് ഒപ്പം പ്രവർത്തിക്കുന്ന ശങ്കർലാൽ ഇന്ത്യൻ യുവ ടാലന്റുകളെ കണ്ടെത്താനും ക്ലബിനെ സഹായിക്കും.

മുമ്പ് മോഹൻ ബഗാൻ യൂത്ത് ടീമുകളെയും ശങ്കർലാൽ പരിശീലിപ്പിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം ഐലീഗിൽ തിരികെ എത്തുന്ന മൊഹമ്മദൻസ് കിരീടം തന്നെയാണ് ആദ്യ സീസണിൽ ലക്ഷ്യമിടുന്നത്. സെക്കൻഡ് ഡിവിഷൻ കിരീടം നേടിക്കിണ്ടായിരുന്നു മൊഹമ്മദൻസ് ഐ ലീഗ് യോഗ്യത ഉറപ്പിച്ചത്.

Previous articleതാരങ്ങളെ ഒഴിവാക്കുന്നത് ടീം മെച്ചപ്പെടുത്താൻ ആണെന്ന് ഫൗളർ
Next articleഇസ്ലാമാബാദ് യുണൈറ്റഡിന്റെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം