ഇസ്ലാമാബാദ് യുണൈറ്റഡിന്റെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

Johanbothaislamabadunited

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പില്‍ ടീമിന്റെ പരിശീലകനായി എത്തുക ജോഹന്‍ ബോത്തയെന്ന് അറിയിച്ച് ഫ്രാ‍ഞ്ചൈസി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഇപ്പോള്‍ ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിരിക്കുകയാണ്. താരം അടുത്തിടെ ബിഗ് ബാഷ് കളിക്കുവാനായി റിട്ടയര്‍മെന്റില്‍ നിന്ന് തിരികെ വന്നിരുന്നു.

പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക് ആയിരുന്നു ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മുഖ്യ കോച്ച്. ബോത്ത പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പതിപ്പില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ കോച്ചിംഗ് സ്റ്റാഫില്‍ അംഗമായിരുന്നു.

Previous articleമുൻ മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൻ ഇനി മൊഹമ്മദൻസിനൊപ്പം
Next articleഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തിന്റെ 60% സംഭാവനയും നല്‍കുന്നത് വാര്‍ണറും സ്മിത്തും – ക്രിസ് ശ്രീകാന്ത്