താരങ്ങളെ ഒഴിവാക്കുന്നത് ടീം മെച്ചപ്പെടുത്താൻ ആണെന്ന് ഫൗളർ

20201225 163853
credit: Twitter
- Advertisement -

ഈസ്റ്റ് ബംഗാൾ അവരുടെ ഏഴോളം ഇന്ത്യൻ താരങ്ങളെയാണ് ജനുവരിയിൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ പോകുന്നത്. ഇത് തന്റെ തീരുമാനം ആണ് എന്ന് ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ പറഞ്ഞു. താൻ ടീം മെച്ചപ്പെടുത്താൻ ആണ് നോക്കുന്നത്. ഈ ക്ലബിന് ഏറ്റവും മികച്ച റിസൾട്ടുകൾ നൽകുകയാണ് തന്റെ ലക്ഷ്യം എന്നും ഫൗളർ പറഞ്ഞു. സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ.

ക്ലബ് ലോണിൽ അയക്കുന്നതും റിലീസ് ചെയ്യുന്നതുമായ താരങ്ങൾക്ക് ഒക്കെ ആവശ്യത്തിന് അവസരം കിട്ടിയിട്ടുണ്ട് എന്ന് ഫൗളർ പറഞ്ഞു. കളിയിൽ അല്ലാ എങ്കിലും ട്രെയിനിങ് സെഷനിലും എല്ലാ താരങ്ങളും നന്നായി വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ലോണിൽ പോകുന്ന താരങ്ങൾക്ക് പുതിയ ക്ലബുകളിൽ ചെന്ന് തന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കാം എന്നും ഫൗളർ പറഞ്ഞു. ക്ലബും താരങ്ങളും പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെന്നും നല്ല ഫലങ്ങൾ ഉടൻ വരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement