ആധികാരിക വിജയത്തോടെ മൊഹമ്മദൻസ് മുന്നോട്ട്

20201011 144132
- Advertisement -

ഐ ലീഗ് യോഗ്യതാ റൗണ്ടിൽ മൊഹമ്മദൻസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് അഹമ്മദാബാദ് ക്ലബായ അര എഫ് സിയെ നേരിട്ട മൊഹമ്മദൻസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് പൂർണ്ണ ആധിപത്യം പുലർത്തിയ മൊഹമ്മദൻസിന്റെ വിജയത്തിൽ കരുത്തായത് അഭിഷേകിന്റെ ഇരട്ട ഗോളുകളാണ്. മത്സരത്തിന്റെ 13ആം മിനുട്ടിൽ വിദേശ താരം വില്ലിസ് പ്ലാസയുടെ ഗോളിലൂടെ ആണ് മൊഹമ്മദൻസ് ഗോൾ വേട്ട തുടങ്ങിയത്.

21ആം മിനുട്ടിലും 45ആം മിനുട്ടിലും അഭിഷേക് ഗോൾ വല കുലുക്കിയപ്പോൾ ആദ്യ പകുതിയിൽ തന്നെ മൊഹമ്മദൻസിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോൾ അര എഫ് സിക്ക് പ്രതീക്ഷ നൽകി. അര എഫ് സിയുടെ മലയാളി താരം ശ്രീകുട്ടന്റെ ശ്രമം ആയിരുന്നു അവസാനം സെൽഫ് ഗോളായി മാറിയത്. മത്സരത്തിന്റെ അവസാനം എസ് കെ ഫയസ് മൊഹ്ഹമദൻസിന്റെ നാലാം ഗോളും നേടി.

മൊഹമ്മദൻസിന്റെ മലയാളി താരം ഗനി നിഗം അഹമ്മദ് 70ആം മിനുട്ടിൽ സബ്ബായി കളത്തിൽ ഇറങ്ങി. അര എഫ് സിക്ക് വേണ്ടി മലയാളി താരം ശ്രീകുട്ടൻ രണ്ടാം പകുതിയിൽ ഇറങ്ങി. പക്ഷെ സാഗർ അലിക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മൊഹമ്മദൻസ് ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ്‌.

Advertisement