ബ്രസീലിന്റെ റൊബീനോ വീണ്ടും സാന്റോസിൽ

20201011 123842
- Advertisement -

ഒരു കാലത്ത് ബ്രസീലിന്റെ സൂപ്പർ സ്റ്റാർ ആയിരുന്ന റൊബീനോ വീണ്ടും തന്റെ പഴയ ക്ലബായ സാന്റോസിൽ എത്തി. സാന്റോസിൽ ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് റൊബീനോ ഒപ്പുവെച്ചത്. 36കാരനായ താരം അവസാന സീസണിൽ തുർക്കി ക്ലബായ ബസക്ഷിയറിനു വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. അവരുമായുള്ള കരാർ അവസാനിപ്പിച്ചാണ് സാന്റോസിൽ എത്തുന്നത്. ഇതിനു മുമ്പ് 2015ലാണ് റൊബീനോ സാന്റോസിനായി കളിച്ചത്.

ഇത് കരിയറിൽ നാലാം തവണയാണ് റൊബീനോ സാന്റോസിൽ എത്തുന്നത്. 1995ൽ സാന്റോസ് അക്കാദമിയിലൂടെ ആയിരുന്നു താരത്തിന്റെ വളർച്ച. പിന്നീട് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മിലാൻ തുടങ്ങു യൂറോപ്പിലെ വമ്പന്മാർക്ക് വേണ്ടി കളിച്ചു. പക്ഷെ ഒരിക്കലും പ്രതീക്ഷിച്ച ലെവലിലേക്ക് റൊബീനോയ്ക്ക് ഉയരാൻ ആയില്ല എന്നത് ഫുട്ബോൾ ആരാധകർക്ക് തന്നെ നിരാശ നൽകി. ബ്രസീലിനു വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ച താരമാണ് റൊബീനോ.

Advertisement