കുൻസങ് ബൂട്ടിയ മൊഹമ്മദൻസിൽ

Img 20201029 230903
- Advertisement -

സിക്കിമിൽ നിന്നുള്ള ഗോൾ കീപ്പർ കുൻസാങ് ബൂട്ടിയയെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് സ്വന്തമാക്കി. സെക്കൻഡ് ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡിൽ നിന്നാണ് ബൂട്ടിയ മൊഹമ്മദൻസിലേക്ക് എത്തുന്നത്. സെക്കൻഡ് ഡിവിഷനിൽ താരം മൊഹമ്മദൻസിന് എതിരായി കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിയുടെ താരമായിരുന്നു.

ചർച്ചിൽ ബ്രദേഴ്സ്, ഫത്തേഹ് ഹൈദരാബാദ്, അത്ലറ്റികോ കൊൽക്കത്ത, നോർത്തീസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ വല കാത്തിട്ടുള്ള പരിചയം കുൻസാങിനുണ്ട്.

Advertisement