“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുള്ളറാകും”

20201029 235733
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് ആയ വാൻ ഡെ ബീകിനെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓവൻ ഹാർഗ്രീവ്സ്. വാൻ ഡെ ബീക് ബയേൺ മ്യൂണിക്കിന്റെ മുള്ളറെ പോലൊരു താരമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാറും എന്ന് ഹാർഗ്രീവ്സ് പറഞ്ഞു. കളി ശൈലിയിൽ മുള്ളറിനോട് വാൻ ഡെ ബീകിന് വലിയ സാമ്യമുണ്ട്. അറ്റാക്കിൽ സ്വാർത്ഥത ഇല്ലാതെ കളിക്കാൻ മുള്ളറിനാകും വാൻ ഡെ ബീകും അങ്ങനെയാണ്.

മുള്ളറിനെ പോലെ മിഡ്ഫീൽഡ് 3യിൽ കളിക്കാനും നമ്പർ 8 ആകാനും 10 ആകാനും ഒക്കെ വാൻ ഡെ ബീകിന് സാധിക്കും. ഹാർഗ്രീവ്സ് പറഞ്ഞു. മുള്ളറിന്റെ കരിയർ തുടക്കത്തിലും എല്ലാവരും മുള്ളറിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മുള്ളറിന്റെ മികച്ച പ്രകടനങ്ങക്ക് താരത്തെ ഇപ്പോഴും ആദ്യ ഇലവനിൽ നിർത്തുന്നു. വാൻ ഡെ ബീകിന് അവസരം കിട്ടിയാൽ പിന്നെ വാൻ ഡെ ബീകിനെ ആദ്യ ഇലവനിൽ നിന്ന് പുറത്ത് ഇടാൻ ഒലെയ്ക്ക് പോലും കഴിയില്ല എന്നും ഹാർഗ്രീവ്സ് പറഞ്ഞു.

Advertisement