ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായതിൽ അഭിമാനവും സന്തോഷവും : കെ.എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എൽ രാഹുലിനെ നിയമിച്ചിരുന്നു. നേരത്തെ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയെ പരിക്ക് മൂലം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുർന്നാണ് കെ.എൽ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.

ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായ നിമിഷം തനിക്ക് ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ.എൽ രാഹുൽ പറഞ്ഞു. ഈ ഉത്തരവാദിത്തത്തിനും വെല്ലുവിളിക്കും ഞാൻ തയ്യാറാണെന്നും ടീമിനായി തനിക്ക് കഴിയുന്നിടത്തോളം താൻ ശ്രമിക്കുമെന്നും കെ.എൽ രാഹുൽ പറഞ്ഞു. നിലവിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനായി താൻ കാത്തിരിക്കുകയാണെന്നും പരമ്പരക്ക് മുൻപുള്ള 2-3 ആഴ്ചകൾ വളരെ പ്രധാനപെട്ടതാണെന്നും കെ.എൽ രാഹുൽ പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനായ കെ.എൽ രാഹുൽ മികച്ച ഫോമിലാണ്.

Previous articleസുദേവ എഫ് സിക്ക് പുതിയ ലോഗോയും പേരും
Next articleകുൻസങ് ബൂട്ടിയ മൊഹമ്മദൻസിൽ