“ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചത് പോലെ നാളെ ഈസ്റ്റ് ബംഗാളിനെ പിന്തുണയ്ക്കണം” – ജോബി ജസ്റ്റിൻ

- Advertisement -

നാളെ ഐ ലീഗിലെ കിരീടം നിർണയിക്കുന്ന പോരാട്ടം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. കിരീട പ്രതീക്ഷയുള്ള ഈസ്റ്റ് ബംഗാൾ നാളെ ഗോകുലം കേരള എഫ് സിയെ ആണ് നേരിടുന്നത്. കോഴിക്കോട് നടക്കുന്ന മത്സരത്തിൽ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പിന്തുണ ചോദിച്ച് ജോബി ജസ്റ്റിൻ രംഗത്ത് എത്തി. ഈസ്റ്റ് ബംഗാളിന്റെ ഈ സീസണിലെ പ്രധാന താരമാണ് മലയാളിയായ ജോബി ജസ്റ്റിൻ.

നാളെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എല്ലാവരും കളി കാണാൻ വരണമെന്നും ഫുട്ബോൾ കളിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കി തരണം എന്നും ജോബി മലയാളികളോട് ആവശ്യപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് നൽകുന്നതു പോലൊരു പിന്തുണയാണ് പ്രതീക്ഷിക്കുന്നതും എന്നും ഫുട്ബോൾ ആരാധകരോടായൊ ജോബി ജസ്റ്റിൻ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ഈസ്റ്റ് ബംഗാൾ 39 പോയന്റുമായി ലീഗിൽ രണ്ടാമതാണ് ഉള്ളത്. 40 പോയന്റുള്ള ചെന്നൈ സിറ്റിയാണ് മുന്നിൽ. നാളെ ചെന്നൈ സിറ്റി വിജയിക്കാതിരിക്കുകയും ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്താൽ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന് കൊണ്ടു പോകാം. ജോബി ജസ്റ്റിന് പിന്തുണ ആവശ്യപ്പെട്ടു എങ്കിലും നാളെ ഈസ്റ്റ് ബംഗാളിനായി കളിക്കാൻ ജോബിക്ക് ആവില്ല. വിലക്ക് കാരണമാണ് ജോബി നാക്കെ പുറത്ത് ഇരിക്കേണ്ടി വരുന്നത്. ജോബിയെ കൂടാതെ മലയാളികളായ ഉബൈദും മിർഷാദും ഈസ്റ്റ് ബംഗാൾ ടീമിലുണ്ട്.

Advertisement