പരിക്ക് ഇല്ലായെന്ന് ഡോക്ടർ, അത് തീരുമാനിക്കേണ്ടത് താനെന്ന് ഇക്കാർഡി

- Advertisement -

ഇക്കാർഡി ഇന്റർ മിലാനായി ഇപ്പോഴൊന്നും കളിക്കില്ല എന്ന് ഉറപ്പായി. കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ഇതുവരെ പിന്നെ ഇന്റർ മിലാനായി കളിച്ചിട്ടില്ല. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാർഡി ഇതുവരെ കളിക്കാൻ കൂട്ടാക്കാതിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇക്കാർഡി പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടർ പറഞ്ഞു.

പക്ഷെ ഡോക്ടർ അല്ല താൻ ആണ് തനിക്ക് പരിക്ക് ഉണ്ടോ വേദനയുണ്ടോ എന്ന് തീരുമാനിക്കുന്നത് എൻ ഇക്കാർഡി പറഞ്ഞു. തനിക്ക് പരിക്ക് ഇല്ലാ എന്ന് തനിക്ക് തോന്നുമ്പോൾ മാത്രമേ ഇനി കളത്തിൽ ഇറങ്ങു എന്നും ഇക്കാർഡി പറഞ്ഞു. നേരത്തെ ഇക്കർഡിയുടെ ഏജന്റും ഭാര്യയുമായ വാണ്ട ഇക്കാർഡി ക്യാപ്റ്റൻസി തിരികെ ലഭിച്ചാൽ മാത്രമെ ഇന്റർ മിലാനായി കളിക്കു എന്ന് പറഞ്ഞിരുന്നു.

ഇക്കാർഡിയുടെ അഭാവം ഇന്റർ മിലാനെ മോശമായി ബാധിക്കുന്നുണ്ട്. ലീഗിൽ വിജയമില്ലാത്തത് കൊണ്ട് എസ് സി മിലാന് പിറകിലേക്ക് ഇന്റർ കഴിഞ്ഞ ആഴ്ച താഴ്ന്നിരുന്നു.

Advertisement