ജിതിൻ എം എസിന്റെ ഗോകുലം കേരള എഫ് സിയിലേക്കുള്ള വരവ് ഔദ്യോഗികമായി

- Advertisement -

കേരളത്തിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ ജിതിൻ എം സിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ഇന്ന് ഗോകുലം ജിതിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിതിൻ അവസരങ്ങൾ കുറഞ്ഞതിനാൽ സമീപ കാലത്താണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരളത്തിനായി സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ജിതിൻ ഇപ്പോൾ മികച്ച ഫോമിലാണ്.

മുമ്പ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. അതിനു പിന്നാലെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജിതിനെ സ്വന്തമാക്കിയത്. പക്ഷെ ജിതിന് ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ അവസരം കിട്ടിയിരുന്നില്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലേക്ക് ലോണിൽ അയച്ചിരുന്ന താരം അവിടെയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബെംഗളൂരുവിൽ അഞ്ചു മത്സരങ്ങൾ കളിച്ച ജിതിൻ നാലു ഗോളുകൾ അവിടെ നേടി.

Advertisement